കൊച്ചി കവര്‍ച്ചയ്ക്ക് പിന്നില്‍ ബംഗ്ലാദേശികളെന്ന് പൊലീസ് കണ്ടെത്തി. അറസ്റ്റിലായ മൂന്നുപേരും ബംഗ്ലാദേശിൽ നിന്ന് എത്തിയവരാണ്. ബംഗാൾ കേന്ദ്രീകരിച്ചുള്ള പതിനൊന്നംഗമാണ് കൊച്ചിയിൽ കവർച്ച നടത്തിയതെന്നും ബംഗ്ലാദേശിൽ നിന്നുള്ളവർ വ്യാജരേഖകളുണ്ടാക്കി പത്ത് വര്‍ഷം മുന്‍പാണ് ബംഗാളിൽ താമസമാക്കിയതെന്നും പൊലീസ് കണ്ടെത്തി. പ്രതികളിൽ ചിലർ ബംഗ്ലാദേശിലേക്ക് രക്ഷപെട്ടു. കൊച്ചി പൊലീസ് ബംഗാളിലെത്തി അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് ഇവര്‍ രക്ഷപെട്ടത്. ഇവരെ കണ്ടെത്താൻ ബോർഡർ പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്.
Comments