You are Here : Home / News Plus

ആരോഗ്യവകുപ്പ് സര്‍വേയില്‍ പക്ഷിപ്പനി ലക്ഷണങ്ങള്‍ മനുഷ്യരില്‍ കണ്ടെത്താനായില്ല

Text Size  

Story Dated: Monday, December 01, 2014 03:56 hrs UTC

പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലകളിലെ വീടുകളില്‍ നാല് ദിവസമായി ആരോഗ്യവകുപ്പ് നടത്തിയ സര്‍വേയില്‍ രോഗം മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത കണ്ടെത്താനായില്ല. 33,196 വീടുകള്‍ സന്ദര്‍ശിച്ച് 1.20 ലക്ഷം ആളുകളെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷിച്ചത്. ഇതില്‍ 532 പേര്‍ക്ക് പനി കണ്ടെത്തി. എന്നാല്‍, പക്ഷിപ്പനിയുമായി ഇതിന് ബന്ധമില്ലെന്നും സാധാരണ പനിയാണെന്നും അധികൃതര്‍ അറിയിച്ചു.

താറാവ് കര്‍ഷകരെയും താറാവുകള്‍ കൂട്ടത്തോടെ ചത്ത പ്രദേശങ്ങളിലുള്ളയാളുകളെയും ആണ് 596 ആരോഗ്യ ടീമുകള്‍ നിരീക്ഷിച്ചത്. കുട്ടനാട്, അപ്പര്‍കുട്ടനാട് മേഖലകളിലായിരുന്നു നിരീക്ഷണം. വരും ദിവസങ്ങളിലും നിരീക്ഷണവും ഫീവര്‍ സര്‍വേയും തുടരും. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.