You are Here : Home / News Plus

സംസ്ഥാനത്ത് കുരങ്ങുപനി സ്ഥിരീകരിച്ചു

Text Size  

Story Dated: Monday, December 01, 2014 06:31 hrs UTC

പക്ഷിപ്പനി ഭീതി നിലനില്‍ക്കെ സംസ്ഥാനത്ത് വീണ്ടും കുരങ്ങുപനി (കേസാനൂര്‍ ഫോറസ്റ്റ് ഡിസീസ്) സ്ഥിരീകരിച്ചു. ആറുമാസത്തെ ഇടവേളക്കുശേഷം നിലമ്പൂര്‍-കരുളായി വനത്തിലാണ് കുരങ്ങുപനി കണ്ടത്തെിയത്. മാഞ്ചീരി നാഗമലയിലെ അളയില്‍ താമസിക്കുന്ന 61 കാരനായ താടി മാതന് കുരങ്ങുപനിയാണെന്ന് മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍കോളജില്‍ നടത്തിയ രക്തപരിശോധനയില്‍ സ്ഥിരീകരിച്ചു.താടി മാതന്‍െറ മൂന്ന് പേരക്കുട്ടികളും പനിബാധിതരാണെങ്കിലും ഇവരുടെ രക്തസാമ്പിളുകള്‍ ശേഖരിച്ചിട്ടില്ല. രോഗം കണ്ടത്തെിയതിനെ തുടര്‍ന്ന് ഫലപ്രദമായ പ്രതിരോധ,നിയന്ത്രണനടപടികള്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു.

184 പേര്‍ മാത്രം താമസിക്കുന്ന നിലമ്പൂര്‍ ഉള്‍വനത്തിലെ മാഞ്ചീരി കോളനിയിലേക്ക് 22 കിലോമീറ്ററോളം നടന്നുവേണം എത്താന്‍. എങ്കിലും, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, വാക്സിനേഷന്‍ ഉള്‍പ്പെടെയുള്ള ആരോഗ്യസേവനങ്ങള്‍ നല്‍കുന്നുണ്ട്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.