You are Here : Home / News Plus

ഐ.എസിനൊപ്പം കൂടുതല്‍ ഇന്ത്യക്കാരുണ്ടെന്ന് വെളിപ്പെടുത്തല്‍

Text Size  

Story Dated: Tuesday, December 02, 2014 04:48 hrs UTC

ഇറാഖിലെ ഐ.എസ് തീവ്രവാദികള്‍ക്കൊപ്പം കൂടുതല്‍ ഇന്ത്യക്കാരുണ്ടെന്ന് വെളിപ്പെടുത്തല്‍. ഇറാഖിലെ ഐ.എസില്‍നിന്ന് മടങ്ങിയത്തെിയ അരീബ് മജീദിനെ ചോദ്യം ചെയ്തതില്‍നിന്നാണ് ഈ വിവരങ്ങള്‍ വെളിപ്പെട്ടത്. ഇതിനിടെ, അരീബിനെ നുണപരിശോധനക്ക് വിധേയമാക്കാനും അന്വേഷണ ഏജന്‍സികള്‍ തീരുമാനിച്ചു.
ഇന്ത്യയില്‍നിന്ന് 13 പേര്‍ ഐ.എസ് ക്യാമ്പിലുണ്ടെന്നാണ് അരീബ് വ്യക്തമാക്കിയത്. ഇതില്‍ മുംബൈ കല്യാണില്‍നിന്നുള്ള മൂന്ന് യുവാക്കളുമുള്‍പ്പെടുന്നു. അരീബ് ഉള്‍പ്പെടെ നാലുപേരും ഇറാഖില്‍ വ്യത്യസ്ത പരിശീലന ക്യാമ്പുകളിലാണ് ഉണ്ടായിരുന്നത്. പരസ്പരം ബന്ധപ്പെടാന്‍ ഇവരെ ഐ.എസ് നേതാക്കള്‍ അനുവദിച്ചിരുന്നു. ഗള്‍ഫില്‍നിന്നുള്ള മറ്റൊരു ഇന്ത്യക്കാരനും ഐ.എസിനുവേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. ഐ.എസിലേക്ക് ചേരുന്ന വിധത്തില്‍ തങ്ങളെ രാഷ്ട്രീയവത്കരിച്ച മുംബൈയിലെ ചിലരുടെ പേരുകളും അരീബ് വെളിപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.