പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച സന്ദര്‍ശനം നടത്താനിരിക്കേ കശ്മീരിലുണ്ടായ തീവ്രവാദി ആക്രമണങ്ങളില്‍ അമേരിക്ക അപലപിച്ചു. കശ്മീരിലെ സ്ഥിതിഗതികളില്‍ ആശങ്കയുണ്ടെന്ന് മുതിര്‍ന്ന യു.എസ് വിദേശകാര്യ ഉദ്യോഗസ്ഥന് വ്യക്തമാക്കി.ആക്രമണം നടന്ന സ്ഥലങ്ങളില്‍ കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ് സന്ദര്‍ശനം നടത്തുന്നു. മുതര്‍ന്ന സേനാ മേധാവികളുമായി അദ്ദേഹം ചര്‍ച്ച നടത്തും.
കശ്മീര്‍ ജനത ജനാധിപത്യ രീതികളോട് കൂടുതല്‍ ആഭിമുഖ്യം കാണിക്കുന്നുവെന്ന സൂചനകളാണ് തീവ്രവാദികളെ ചൊടിപ്പിച്ചതെന്നാണ് വിലയിരുത്തല്‍.
Comments