യമനില്‍ അല്‍കൈ്വദ തീവ്രവാദികള്‍ ബന്ധിയാക്കിയ യുഎസ് മാധ്യമപ്രവര്‍ത്തകനെ വധിച്ചു. യുഎസ് മാധ്യമ പ്രവര്ത്തകന് ലൂക്ക് സുമര്‍ ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തെ രക്ഷപെടുത്താനുള്ള അമേരിക്കയുടെയും യമന്റെയും സംയുക്ത ശ്രമത്തിനിടെയാണ് ലൂക്ക് കൊല്ലപ്പെട്ടത്. അമേരിക്കന്‍ സേന തീവ്രവാദികളുടെ കേന്ദ്രത്തില്‍ നടത്തിയ റെയ്ഡിനിടെയായിരുന്നു സംഭവം. സേനയുടെ നടപടിയുണ്ടായ ഉടന്‍ ലൂക്കിനെ തീവ്രവാദികള്‍ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു.
Comments