തിരുവനന്തപുരം: മദ്യനയത്തില്‍ ഉറച്ച നിലപാടുമായി കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരന് രംഗത്ത്. മദ്യനയം പാര്‍ട്ടി ആലോചിച്ചെടുത്ത തീരുമാനമാണ്. അതില്‍ ഏകപക്ഷീയമായ ഒരു നടപടിയും താനെടുത്തിട്ടില്ല -സുധീരന് വ്യക്തമാക്കി.
മദ്യനയം സംബന്ധിച്ച സര്‍ക്കാര്‍ നിലപാടില്‍ മാറ്റം വരുത്തേണ്ട സാഹചര്യം ഇല്ല. നയം പ്രായോഗികമാണ്. ജനങ്ങള്‍ക്ക് ഗുണം കിട്ടുന്ന കാര്യമാണ് യഥാര്‍ഥ പ്രായോഗികത. സ്വന്തം പ്രതിഛായ മോശമാവാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. ഇപ്പോള്‍ ഉയര്‍ന്നുവരുന്ന അഭിപ്രായങ്ങള്‍ അതേപടി വിശ്വസിക്കാനാവില്ലന്നെുംസുധീരന് പറഞ്ഞു.
മദ്യനയത്തിലെ മാറ്റം സംബന്ധിച്ച തീരുമാനം ഡിസംബര്‍ 15 ന് ചേരുന്ന യു.ഡി.എഫ് യോഗത്തില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെത്തിയ ജനപക്ഷയാത്രയില്‍ സംസാരിക്കുകയായിരുന്നു സുധീരന്.
Comments