തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തെ കുറിച്ച് താന്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ ശരിവെക്കുന്നതാണ് അമിക്കസ്ക്യൂറിയുടെ കണ്ടെത്തലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. അഭിഭാഷകന് ഗോപാല്‍ സുബ്രഹ്മണ്യത്തിന്‍െറ ധീരമായ ഇടപെടലുകള്‍ പല കേസുകളിലും നീതിനിര്‍വഹണത്തിന് സഹായകമാണെന്നും വി.എസ് ചൂണ്ടിക്കാട്ടി.
പിരപ്പന്‍കോട് ശ്രീധരന് നായര്‍ പുരസ്കാരം ഗോപാല്‍ സുബ്രഹ്മണ്യത്തിന് സമ്മാനിച്ച ശേഷം സംസാരിക്കുകയായിരുന്നു വി.എസ്. സത്യസന്ധവും ആത്മാര്‍ഥവുമായി പ്രവര്‍ത്തിച്ചാലേ നിയമവാഴ്ച സാധ്യമാകൂവെന്ന് ഗോപാല്‍ സുബ്രഹ്മണ്യം നന്ദി പ്രസംഗത്തില്‍ പറഞ്ഞു.
Comments