കാഷ്മീരില്‍ ഉണ്ടായ തീവ്രവാദി ആക്രമണങ്ങള്‍ക്ക് പിന്നില്‍ പാകിസ്ഥാനെന്ന് കരസേന. ഇതിനുള്ള കൂടുതല്‍ തെളിവുകള്‍ കരസേനക്ക് ലഭിച്ചു. കണ്ടെടുത്ത ആയുധങ്ങള്‍ പാകിസ്ഥാന് നിര്‍മ്മിതമാണെന്ന് സൈന്യം കണ്ടെത്തി. ഇത് പാകിസ്ഥാന് സൈന്യം ഉപയോഗിക്കുന്നതിന് സമാനമാണെന്നും ലഫ്റ്റനന്റ് ജനറല്‍ സുബ്രതാ സാഹ പറഞ്ഞു. ലഷ്കര്‍ ഇ തോയിബ ഭീകരരാണ് അക്രമണം നടത്തിയതെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
തെരഞ്ഞെടുപ്പ് അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം നടത്തിയതെന്നും നാലിടത്തും വ്യക്തമായ ആസൂത്രണത്തോടെയായിരുന്നു ആക്രമണമെന്നും അദ്ദേഹം പറഞ്ഞു. മികച്ച പരിശീലനം ലഭിച്ച ഭീകരരാണ് ആക്രമണത്തില്‍ പങ്കെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഞായറാഴ്ച കാഷ്മീരില്‍ നിന്നും കൂടുതല്‍ ആയുധങ്ങള്‍ കണ്ടെടുത്തതോടെയാണ് ആക്രമണങ്ങളില്‍ പാകിസ്ഥാന്റെ പങ്ക് സ്ഥീരികരിച്ചുകൊണ്ട് സൈന്യം രംഗത്തുവന്നത്.
Comments