പെഷാവറിലെ താലിബാന് ആക്രമണത്തെ അപലപിച്ച് ഇന്ത്യയിലെ സ്കൂളുകളില്‍ രണ്ട് മിനിറ്റ് മൗനം ആചരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തോട് അഭ്യര്‍ത്ഥിച്ചു. തന്െ ട്വിറ്റര്‍ പേജിലൂടെയാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. പാക് പ്രധാനമന്ത്രിയുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിനു ശേഷമായിരുന്നു മോദി മൗനാചരണത്തിന് ആഹ്വാനം ചെയ്തത്. പെഷാവറിലെ ആക്രമണം നടന്ന സ്കൂള്‍ പാക് പ്രധാനമന്ത്രി നവാസ്ശരീഫ് സന്ദര്‍ശിച്ചിരുന്നു. ഇതിനു ശേഷമാണ് മോദി ശരീഫുമായി ഫോണില്‍ ബന്ധപ്പെട്ടത്. താലിബാന് നടപടിയില്‍ ഇന്ത്യയുടെ ശക്തമായ പ്രതിഷേധം മോദി ശരീഫിനെ അറിയിച്ചു. തീവ്രവാദം അമര്‍ച്ച ചെയ്യുന്നതിനായി ഇരു രാജ്യങ്ങളും ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഇക്കാര്യത്തില്‍ പാകിസ്താന് ഇന്ത്യയുടെ സഹായം ഉണ്ടാകുമെന്നും മോദി വ്യക്തമാക്കി.
Comments