ആരോപണവിധേയനായ ധനമന്ത്രി കെ.എം മാണിയെ രക്ഷിക്കാന്‍ ശ്രമിക്കുന്ന അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണിയെ പുറത്താക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്. ബാര്‍ക്കോഴ കേസില്‍ അടിയന്തര പ്രമേയാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോകുന്നതിന് മുമ്പാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത് എ. പ്രദീപ്കുമാര്‍ എംഎല്‍എയാണ്. ബാര്‍ കോഴ കേസില്‍ സര്‍ക്കാരിനെ കുഴപ്പത്തിലാക്കരുതെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ട എ.ജി തന്നെ വാദിച്ചാല്‍ കേസ് പരാജയപ്പെടില്ലേ - അദ്ദേഹം ചോദിച്ചു. എ.ജിയെ സര്‍ക്കാരിന് വലിയ വിശ്വാസമാണെന്നാണ് അതിന് മന്ത്രി കെ.ബാബു നല്കിയ മറുപടി. തുടര്‍ന്നാണ് പ്രമേയാനുമതി നിഷേധിച്ചത്. പ്രതിപക്ഷം രോഷാകുലരായി ഇറങ്ങിപ്പോകുകയും ചെയ്തു.
Comments