You are Here : Home / News Plus

ഇന്ത്യന്‍വംശജന്‍ അമിത് മെഹ്ത യുഎസ് ഫെഡറല്‍ ജഡ്ജ്‌

Text Size  

Story Dated: Wednesday, December 17, 2014 06:35 hrs UTC

ഇന്ത്യന്‍വംശജനായ അമിത് പ്രിയവദന്‍ മെഹ്ത യുഎസ്സിലെ കൊളംബിയ ഫെഡറല്‍ ജഡ്ജായി നിയമിതനായി. പ്രസിഡന്റ് ഒബാമയാണ് ജൂലായില്‍ ഇദ്ദേഹത്തെ നാമനിര്‍ദ്ദേശം ചെയ്തത്. ഈ ഉന്നതപദവിയിലെത്തുന്ന ആദ്യത്തെ ഏഷ്യാക്കാരനാണ് അമിത്. ഇന്ത്യയില്‍ ജനിച്ച് ഇദ്ദേഹം ഒന്നാം വയസ്സില്‍ തന്നെ മാതാപിതാക്കളോടൊപ്പം യുഎസ്സിലേക്ക് കുടിയേറി.

അവിടെ ജോര്‍ജ്ടൗണ്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ ശേഷം വെര്‍ജീനിയ സര്‍വകലാശാലയില്‍ നിന്നാണ് നിയമത്തില്‍ ഉന്നതബിരുദം കരസ്ഥമാക്കിയത്. തുടര്‍ന്ന് അഭിഭാഷകനായി. നിരവധി പ്രമുഖ കേസുകള്‍ വാദിച്ചിട്ടുണ്ട്. മിഡ് അറ്റ്‌ലാന്റിക് ഇന്നൊസന്‍സ് പ്രോജക്ടിന്റെ ഡയറക്ടര്‍ ബോര്‍ഡംഗവും വൈസ് പ്രസിഡന്റുമാണ്.  

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.