സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സാക്ഷിയായി വിസ്തരിക്കും. കേസ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന് ജസ്റ്റിസ് ജി. ശിവരാജനാണ് ഉമ്മന്‍ചാണ്ടിയില്‍ നിന്ന് മൊഴിയെടുക്കുക. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാര്‍, ഓഫീസ് സ്റ്റാഫ് തുടങ്ങി 48 പേരെയാണ് സാക്ഷികളായി വിസ്തരിക്കുക. ഇതിനായുള്ള സാക്ഷിപട്ടിക കമീഷന് തയ്യാറാക്കി. സോളാര്‍ കേസില്‍ ആരോപണങ്ങള്‍ ഉന്നയിച്ച എം.എല്‍.എമാര്‍, പ്രതികളുമായി മൊബൈല്‍ ഫോണില്‍ ബന്ധം പുലര്‍ത്തിയ എം.പിമാര്‍,എം.എല്‍.എമാര്‍ എന്നിവരെയും വിസ്തരിക്കും.
സരിത എസ് നായര്‍, ബിജു രാധാകൃഷ്ണന്, ശാലു മേനോന്, സരിതയുടെ മാതാവ്, ജയില്‍ അധികൃതര്‍, ആരോപണ വിധേയരായ മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാര്‍, എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റായിരുന്ന എന്‍.വി രാജു എന്നിവരും സാക്ഷിപട്ടികയിലുണ്ട്.
Comments