You are Here : Home / News Plus

നില്‍പ്പുസമരം പിന്‍വലിക്കാന്‍ ധാരണ

Text Size  

Story Dated: Thursday, December 18, 2014 01:43 hrs UTC

ആദിവാസി ഗോത്രമഹാസഭയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റ് നടയില്‍ 162 ദിവസമായി നടന്നുവന്ന നില്‍പ്പുസമരം പിന്‍വലിക്കാന്‍ ധാരണയായി. കേന്ദ്രസര്‍ക്കാരും സുപ്രീംകോടതിയും അനുമതി നല്‍കിയ 7693 ഹെക്ടര്‍ നിക്ഷിപ്തവനഭൂമി ആദിവാസികള്‍ക്ക് പതിച്ചുനല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഇതുള്‍പ്പെടെയുള്ള തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് സമരം നിര്‍ത്തുന്നതെന്ന് സംഘടനയുടെ നേതാവ് സി.കെ. ജാനു പത്രലേഖകരോട് പറഞ്ഞു. മന്ത്രിസഭാേയാഗത്തിനുശേഷം നടന്ന പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, വി.എസ്. ശിവകുമാര്‍, എ.പി.അനില്‍കുമാര്‍, പി.കെ.ജയലക്ഷ്മി എന്നിവരോടൊപ്പം ജാനുവും ഗീതാനന്ദനും പങ്കെടുത്തു.
ആദിവാസി ഊരുകളെ പട്ടികവര്‍ഗമേഖലയില്‍ ഉള്‍പ്പെടുത്താനുതകുന്ന 'പെസ നിയമം' നടപ്പിലാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇത് നിലവില്‍ വരുന്നതോടെ ഊരുകളുടെ ഭരണസമിതി അറിയാതെ ഭൂമി ക്രയവിക്രയം നടത്താനാകാതെ വരുമെന്ന് മന്ത്രി എ.പി. അനില്‍കുമാര്‍ ചൂണ്ടിക്കാട്ടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.