അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യം സുപ്രീംകോടതി നാലുമാസത്തേക്ക് കൂടി നീട്ടി. ജയലളിത ജാമ്യ വ്യവസ്ഥകള്‍ കൃത്യമായി പാലിച്ചിരുന്നോയെന്ന് കോടതി പരിശോധിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഏപ്രില്‍ 18 വരെ ജാമ്യം നീട്ടി നല്‍കിയത്.
ജയലളിതയുടെ അപ്പീലുകള്‍ മൂന്നുമാസത്തിനകം തീര്‍പ്പാക്കണമെന്നും ഇതിനായി പ്രത്യേക ബെഞ്ച് രൂപീകരിക്കണമെന്നും സുപ്രീംകോടതി കര്‍ണാടക ഹൈകോടതിക്ക് നിര്‍ദേശം നല്കി.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലിലായ ജയലളിതക്ക് കര്‍ണാടക ഹൈകോടതി രണ്ടുമാസത്തേക്കാണ് ജാമ്യം അനുവദിച്ചിരുന്നത്.
Comments