തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിലെ അഴിമതി ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായും അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും കേരള കോണ്‍ഗ്രസ് ബി. നേതാവ് കെ.ബി ഗണേഷ് കുമാര്‍.
അഴിമതി വിഷയത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ സമീപിക്കുമെന്നും ഇതു സംബന്ധിച്ച് ലോകായുക്തക്ക് തെളിവു നല്‍കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സാധാരണക്കാര്‍ക്ക് ഏറെ ഉപകാരപ്രദമായിരുന്ന കണ്‍സ്യൂമര്‍ സ്റ്റോറുകളില്‍ ഒന്നും തന്നെയില്ലെന്നും ഇതു എല്ലാവര്ക്കും പരിശോധിക്കാവുന്നതാണെന്നും നിരവധി ചെറുപ്പക്കാര്‍ക്ക് ജോലി നല്‍കിയിരുന്നു നന്മ സ്റ്റോറുകള്‍ അടച്ചുപൂട്ടിയെന്നും ഗണേഷ് ചുണ്ടിക്കാണിച്ചു.
അഴിമതി സംബന്ധിച്ച് മുഖ്യമന്ത്രിക്കെഴുതിയ കത്തില്‍ താന്‍ മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം നിയമസഭാ സമിതിക്ക് തെളിവു നല്കാന് മുഖ്യമന്ത്രി അവസരം നല്‍കിയില്ലെന്നും ആരോപിച്ചു. മുഖ്യമന്ത്രിക്ക് അഴിമതി തടയുന്ന കാര്യത്തില്‍ ആത്മാര്‍ഥത ഇല്ലെന്നും ഗണേഷ് കുറ്റപ്പെടുത്തി.
Comments