തിരുവനന്തപുരം: മദ്യനയത്തിലെ മാറ്റത്തിന് മുസ് ലിം ലീഗിന്‍െറ പിന്തുണയില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. തീരുമാനത്തില്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന് എതിര്‍പ്പുണ്ട്. മദ്യത്തിനെതിരെ പ്രചാരണം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡ്രൈഡേ പിന്‍വലിക്കാനും ബിയര്‍ പാര്‍ലറുകള്‍ അനുവദിക്കാനുമുള്ള തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് കൂടുതല്‍ മദ്യ വില്പനശാലകള് അനുവദിക്കാനാവില്ലെന്ന് മുസ് ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
ഞായറാഴ്ചത്തെ ഡ്രൈഡേ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന് പ്രതികരിച്ചില്ല. വിഷയത്തില്‍ പിന്നീട് പ്രതികരിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
Comments