ന്യൂഡല്‍ഹി: നിയുക്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. രാവിലെ 10.30ന് പ്രധാനമന്ത്രിയുടെ ഒൗദ്യോഗിക വസതിയില്‍ നടന്ന കൂടിക്കാഴ്ച 10 മിനിറ്റ് നീണ്ടുനിന്നു. കെജ് രിവാളിനൊപ്പം മുതിര്‍ന്ന നേതാവ് മനീഷ് സിസോദിയയും ഉണ്ടായിരുന്നു.
രാജ്യ തലസ്ഥാനമായ ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കണമെന്ന് കൂടിക്കാഴ്ചയില്‍ കെജ് രിവാള്‍ ആവശ്യപ്പെട്ടു. ഭൂരിപക്ഷമുള്ള സര്‍ക്കാരാണ് കേന്ദ്രത്തിലും ഡല്‍ഹിയിലും ഉള്ളത്. ഡല്‍ഹിയുടെ വികസനത്തിന് അനുകൂലമായ സാഹചര്യമാണുള്ളതെന്നും കെജ് രിവാള്‍ പ്രധാനമന്ത്രിയെ അറിയിച്ചു. അതേസമയം, കെജ് രിവാളിന്‍െറ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മോദി അറിയിച്ചു.
ശനിയാഴ്ച രാംലീല മൈതാനത്ത് നടക്കുന്ന എ.എ.പി സര്‍ക്കാരിന്‍െറ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മോദിയെ കെജ് രിവാള്‍ ക്ഷണിച്ചു. മഹാരാഷ്ട്രയില്‍ മുന്‍കൂട്ടി നിശ്ചയിച്ച പരിപാടി ഉള്ളതിനാല്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനാവില്ലെന്നും മോദി അറിയിച്ചു.
Comments