സോളാര്‍ കേസില്‍ മൊഴിനല്‍കാനായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് കമ്മീഷന് മുമ്പാകെ എത്തി. രാവിലെ 10.40 ഓടെയാണ് തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന സിറ്റിങ്ങില്‍ മൊഴി നല്‍കാനായി വി.എസ് എത്തിയത്.
നിയമസഭയ്ക്ക് അകത്തും പുറത്തും ഉന്നയിച്ച ആരോപണങ്ങള്‍ സാധൂകരിക്കുന്ന വിവരങ്ങള്‍ വി.എസ് സിറ്റിങ്ങില്‍ കൈമാറും. കഴിഞ്ഞ ദിവസങ്ങളിലായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, തോമസ് ഐസക്, വി.എസ് സുനില്‍കുമാര്‍ തുടങ്ങിയവരും കമ്മീഷന് മുമ്പാകെ ഹാജരായി വിവരങ്ങള്‍ ബോധിപ്പിച്ചിരുന്നു.
Comments