നരേന്ദ്രമോദി സര്‍ക്കാറിന്റെ ആദ്യത്തെ പൂര്ണബജറ്റ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ശനിയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ഇടത്തരക്കാര്‍ക്ക് ആശ്വാസകരമാകുന്ന ചില നടപടികള്‍ ഉണ്ടാവുമെങ്കിലും അഞ്ചുവര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച മുന്നില്‍ക്കണ്ടുകൊണ്ടുള്ള ബജറ്റായിരിക്കും ധനമന്ത്രി അവതരിപ്പിക്കുക എന്നാണ് സൂചന. സര്‍ക്കാറിന്റെ 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിക്ക് ഊര്‍ജം പകരുന്ന നിര്‍ണായക നിര്‍ദേശങ്ങളും പ്രതീക്ഷിക്കാം.
മോദിസര്‍ക്കാറിന്റെ സാമ്പത്തിക നയത്തിന്റെ ദിശാസൂചകം എന്ന നിലയില്‍ ഈ ബജറ്റിനെ ഏറെ പ്രതീക്ഷയോടെയാണ് വ്യാവസായികലോകം വീക്ഷിക്കുന്നത്. ഇടത്തരക്കാര്‍ക്ക് ആശ്വാസമായി ആദായ നികുതി പരിധി ഉയര്‍ത്തിയേക്കും. നികുതിയിളവ് ലഭിക്കുന്ന നിക്ഷേപത്തിന്റെ പരിധി ഉയര്‍ത്താനും സാധ്യതയുണ്ട്.
Comments