You are Here : Home / News Plus

ലങ്കക്കെതിരെ ആസ്ട്രേലിയക്ക് 64 റണ്‍സ് ജയം;ഓസീസ് ക്വാര്‍ട്ടറില്‍

Text Size  

Story Dated: Sunday, March 08, 2015 05:50 hrs UTC

സിഡ്നി: ലോകകപ്പ് ക്രിക്കറ്റില്‍ ആതിഥേയരായ ആസ്ട്രേലിയക്ക് ശ്രീലങ്കക്കെതിരെ 64 റണ്‍സ് ജയം. ആസ്ട്രേലിയ ഉയര്‍ത്തിയ 377 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 46.2 ഓവറില്‍ 312 റണ്‍സെടുത്ത് എല്ലാവരും പുറത്താവുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങി മികച്ച പോരാട്ടവീര്യം പുറത്തെടുത്ത ലങ്ക, മധ്യനിരയുടെ തകര്‍ച്ചയെ തുടര്‍ന്ന് തോല്‍വിയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ലങ്കക്കുവേണ്ടി കുമാര്‍ സംഗക്കാര തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും സെഞ്ച്വറി നേടി. ലോകകപ്പില്‍ തുടര്‍ച്ചയായി മൂന്ന് സെഞ്ച്വറി നേടുന്ന ആദ്യത്തെ കളിക്കാരനാണ് സങ്കക്കാര. സ്കോര്‍ 39ല്‍ എത്തിയതോടെ സങ്ക മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടു. സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് ശേഷം ഏകദനിത്തില്‍ 14,000 ക്ളബിലെ ത്തുന്ന ആദ്യ താരമായി സങ്കക്കാര. മിച്ചല്‍ ജോണ്‍സന്‍െറ ഒരോവറിലെ ആറു പന്തിലും ദില്‍ഷന്‍ ബൗണ്ടറി നേടിയതും ഇന്ന് കളിവിരുന്നായി.
കൂറ്റന്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്കക്ക് അഞ്ച് റണ്‍സുള്ളപ്പോള്‍ ഓപണര്‍ തിരിമാനെയെ നഷ്ടമായി. ജോണ്‍സന്‍െറ പന്തില്‍ ഹാദിന്‍ പിച്ചാണ് തിരിമാനെ മടങ്ങിയത്. പിന്നീട് ദില്‍ഷനും സങ്കക്കാരയും ചേര്‍ന്ന് പൊരുതുകയായിരുന്നു. 107 പന്തിലാണ് സങ്കക്കാര 104 റണ്‍സ് നേടിയത്. ഏകദിനത്തില്‍ സങ്കക്കാരയുടെ 24ാം സെഞ്ച്വറിയാണിത്. ദില്‍ഷന്‍ 60 പന്തില്‍ 62 റണ്‍സെടുത്തു. ദില്‍ഷന്‍ പുറത്തായശേഷം ക്രീസിലെ ത്തിയ ജയവര്‍ധനെ 19 റണ്‍സ് എടുത്ത് റണ്ണൗട്ടായി. ഇത് ലങ്കക്ക് കനത്ത നഷ്ടമായി. ഇതിനുശേഷം ഒന്നിച്ച ചാന്‍ഡിമാലും എയ്ഞ്ചലോ മാത്യൂസും വീണ്ടും ലങ്കക്ക് പ്രതീക്ഷ നല്‍കി. എന്നാല്‍ 24 പന്തില്‍ 52 റണ്‍സ് നേടിയ ചാന്‍ഡിമാല്‍ പരിക്ക് പറ്റി പുറത്തേക്ക് പോയതോടെ ലങ്കയുടെ വിജയപ്രതീക്ഷ അസ്തമിക്കുകയായിരുന്നു. പിന്നീട് കളത്തിലെ ത്തിയ  ആര്‍ക്കും പത്ത് റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്യാനായില്ല.
ഓസീസിനുവേണ്ടി ജെയിംസ് ഫോള്‍ക്നര്‍ മൂന്ന് വിക്കറ്റ് നേടി. സ്റ്റാര്‍ക്, ജോണ്‍സണ്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും വാട്സണ്‍ ഒരു വിക്കറ്റും നേടി.
നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആസ്ട്രേലിയക്കുവേണ്ടി 53 പന്തില്‍ 102 റണ്‍സ് നേടിയ ഗ്ളെന്‍ മാക് വെലാണ് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. മാക്സ് വെല്ലിന്‍െറ ആദ്യ ഏകദിന സെഞ്ച്വറിയാണിത്. നാല് സിക്സറും പത്ത് ഫോറും അടങ്ങുന്നതായിരുന്നു മാക്സ് വെലിന്‍െറ ഇന്നിങ്സ്. സ്റ്റീവന്‍ സ്മിത്ത് 72ഉം മൈകല്‍ ക്ളാര്‍ക്ക് 68ഉം ഷെയന്‍ വാട്സണ്‍ 41 പന്തില്‍ 67ഉം റണ്‍സ് നേടി. ഓപണര്‍ ആരോണ്‍ ഫിഞ്ച് 24 റണ്‍സെടുത്തു. ഒമ്പത് പന്തില്‍ 25 റണ്‍സെടുത്ത ബ്രാഡ് ഹാദിന്‍ ഓസീസ് സ്കോര്‍ 370ലെ ത്തിക്കുകയായിരുന്നു.
ലങ്കക്കുവേണ്ടി മലിങ്കയും തിസാര പെരേരയും രണ്ട് വിക്കറ്റ് വീതം നേടി. മാത്യൂസ്, പ്രസന്ന, ദില്‍ഷന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.