You are Here : Home / News Plus

സ്പീക്കര്‍ ജി.കാര്‍ത്തികേയനെ അനുസ്മരിച്ച് നിയമസഭ ചേര്‍ന്നു

Text Size  

Story Dated: Monday, March 09, 2015 04:19 hrs UTC

അന്തരിച്ച സ്പീക്കര്‍ ജി.കാര്‍ത്തികേയനെ അനുസ്മരിച്ച് കേരളനിയമസഭ തിങ്കളാഴ്ചചേര്‍ന്നു. പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും ഒരുപോലെ കണ്ട സ്പീക്കറായിരുന്നു കാര്‍ത്തികേയനെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുസ്മരിച്ചു. നിയമസഭയില്‍ കാലോചിതമായ മാറ്റങ്ങള്‍ കൊണ്ടുവന്ന സ്പീക്കറായിരുന്നു ജികെയെന്ന് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. സഭയുടെ നിലവാരം കാത്തുസൂക്ഷിക്കുന്നതില്‍ കര്‍ശനനിലാപാടെടുത്ത സ്പീക്കറായിരുന്നു അദ്ദേഹമെന്ന് മന്ത്രി കെ.എം മാണി പറഞ്ഞു. നിയമസഭാ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതിലും അദ്ദേഹം ശ്രദ്ധചെലുത്തിയെന്ന് മാണി പറഞ്ഞു. മറ്റ്അംഗങ്ങളും ജി. കാര്‍ത്തികേയനെ അനുസ്മരിച്ച് സംസാരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.