You are Here : Home / News Plus

സെന്‍സെക്‌സ് 376 പോയന്റ് താഴ്ന്നു

Text Size  

Story Dated: Monday, March 09, 2015 06:31 hrs UTC

ഓഹരി വിപണികളില്‍ കനത്ത ഇടിവ്. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 376 പോയന്റ് താഴ്ന്ന് 29072ലെത്തി. നിഫ്റ്റി സൂചികയില്‍ 122 പോയന്റ് താഴ്ചയോടെ 8815ലുമാണ് വ്യാപാരം നടക്കുന്നത്. ബാങ്ക്, ടെക്‌നോളജി, ഫിനാന്‍സ് തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നഷ്ടത്തില്‍.

315 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 634 ഓഹരികള്‍ നഷ്ടത്തിലുമാണ്. ടിസിഎസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫിസി ബാങ്ക്, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി, ഇന്‍ഫോസിസ്, സണ്‍ ഫാര്‍മ, എല്‍ആന്റ്ടി, എസ്ബിഐ, ഒഎന്‍ജിസി, എംആന്റ്എം, സെസ സ്റ്റെര്‍ലൈറ്റ് തുടങ്ങിയവ നഷ്ടത്തിലും ഡോ. റെഡ്ഡീസ് ലാബ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, കോള്‍ ഇന്ത്യ തുടങ്ങിയവ നേട്ടത്തിലുമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.