You are Here : Home / News Plus

ലളിത് മോഡിയെ നീക്കം ചെയ്തു

Text Size  

Story Dated: Monday, March 09, 2015 08:34 hrs UTC

മുന്‍ ഐ.പി.എല്‍ കമ്മീഷണര്‍ ലളിത് മോഡിയെ രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. പ്രത്യേകമായി വിളിച്ചുചേര്‍ത്ത ജനറല്‍ബോഡി യോഗത്തില്‍ അംഗങ്ങള്‍ അവിശ്വാസപ്രമേയത്തിലൂടെയാണ് മോഡിയെയും മറ്റ് ഭാരവാഹികളെയും നീക്കം ചെയ്തത്. മോഡിയുടെ എതിരാളിയായ അമിന്‍ പത്താനായിരിക്കും അടുത്ത പ്രസിഡന്റ്.
ജനല്‍ബോര്‍ഡി യോഗത്തില്‍ പങ്കെടുത്ത പതിനെട്ട് അംഗങ്ങളില്‍ പതിനേഴ് പേര്‍ ലളിത് മോഡിക്കെതിരെ വോട്ട് ചെയ്തു. രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ അക്കാദമി നിയോഗിച്ച നിരീക്ഷകരുടെ മേല്‍നേട്ടത്തിലാണ് വോട്ടെടുപ്പ് നടന്നത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.