You are Here : Home / News Plus

ചെന്നൈയില്‍ വാര്‍ത്താ ചാനലിനു നേരെ ആക്രമണം

Text Size  

Story Dated: Thursday, March 12, 2015 08:04 hrs UTC

തമിഴ്നാട്ടില്‍ വാര്‍ത്താ ചാനലിനു നേരെ ആക്രമണം. ചെന്നൈയിലെ ‘പുതിയ തലമുറൈ’ ചാനലിനു നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ ബൈക്കിലത്തെിയ നാലംഗസംഘം ചാനല്‍ ഓഫീസിനു നേരെ ബോംബെറിയുകയായിരുന്നുവെന്ന് ചാനല്‍ വെബ്സൈറ്റ് വ്യക്തമാക്കി.

സംഭവത്തിന്‍െറ സി.സി.ടി.വി ദൃശ്യങ്ങള്‍ ചാനല്‍ വെബ്സൈറ്റ് പുറത്തുവിട്ടു. രണ്ടു തവണയാണ് അക്രമിസംഘം ബോംബെറിഞ്ഞത്. ഓഫീസ് കവാടത്തിലാണ് ഒരു ബോംബ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ പൊലിസ് അന്വേഷണം ആംരഭിച്ചു. മൂന്നു ദിവസം മുമ്പ് ചാനലിനു നേരെ ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയുണ്ടായിരുന്നു. താലിമാല സംബന്ധിച്ച സംഘടിപ്പിച്ച പരിപാടി നടത്തിയതാണ് ഹിന്ദുത്വ സംഘടനകളെ പ്രകോപിതരാക്കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.