You are Here : Home / News Plus

പിള്ള യുഡിഎഫ് വിട്ടതു നന്നായെന്നു വീക്ഷണം

Text Size  

Story Dated: Thursday, March 12, 2015 08:17 hrs UTC

യുഡിഎഫ് മുന്നണി വിട്ടു പുറത്തുപോയ ആര്‍.ബാലകൃഷ്ണപിള്ളക്കെതിരെ കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. പിള്ള യുഡിഎഫ് വിട്ടതു നന്നായെന്നാണു വീക്ഷണം മുഖപ്രസംഗം പറയുന്നത്. പിള്ളയും മകന്‍ ഗണേഷ്‌കുമാറും ഒരു സഹതാപവും അര്‍ഹിക്കുന്നില്ല. രാഷ്ട്രീയ വ്യഭിചാരമാണു പിള്ള നടത്തിയതെന്നും വീക്ഷണം തുറന്നടിച്ചു.
ഫ്യൂഡല്‍ യുഗം മണ്ണടിഞ്ഞിട്ടും പിള്ള മാടമ്പിത്തരം തുടരുകയാണെന്നും അധികാരമില്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തനം അദ്ദേഹത്തിനു ചിന്തിക്കാന്‍ കഴിയില്ലെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.