You are Here : Home / News Plus

പ്രാര്‍ഥനയോടെ മാണി പള്ളിയില്‍; നിയമസഭയ്ക്ക് ഇന്ന് ഉറക്കമില്ലാ രാത്രി

Text Size  

Story Dated: Thursday, March 12, 2015 08:34 hrs UTC

ബജറ്റ് വിഷയത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും നിയമസഭയില്‍ വന്‍ ഏറ്റുമുട്ടലിലേക്ക്. നാളെ ബജറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന ധനമന്ത്രി കെ.എം മാണിക്കെതിരെ പ്രക്ഷോഭം നടത്താന്‍ പ്രതിപക്ഷം ഒരുങ്ങുന്ന സാഹചര്യത്തില്‍ ധനമന്ത്രി ഇന്നു രാത്രി നിയമസഭയില്‍ തങ്ങുമെന്നാണ് സൂചന. മാണി നിയമസഭയില്‍ തങ്ങുകയാണെങ്കില്‍ തങ്ങളും നിയമസഭയില്‍ തങ്ങുകയാണെന്നു പ്രതിപക്ഷവും പ്രഖ്യാപിച്ചു.അതിനിടെ മാണി ഇന്ന് പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ചു. യുവമോര്‍ച്ച പ്രവര്‍ത്തകരും എല്‍.ഡി.എഫ് പ്രവര്‍ത്തകരും സെക്രട്ടേറിയറ്റ് വളയുന്നതിനായി സംസ്ഥാനത്ത് എത്തിയ സാഹചര്യത്തിലാണ് മാണി നിയമസഭയില്‍ തങ്ങാന്‍ തീരുമാനിച്ചത്.ഇന്ന് വൈകീട്ട് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. നാളെ വിദ്യാലയങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.