You are Here : Home / News Plus

മാണിയെ സഭയിലെത്തിക്കുമെന്ന് ഐ.ജി മനോജ് എബ്രഹാം

Text Size  

Story Dated: Thursday, March 12, 2015 03:40 hrs UTC

 ധനമന്ത്രി കെ.എം മാണിയെ നിയമസഭയിലത്തെിക്കുമെന്ന് പൊലീസ് ഐ.ജി മനോജ് എബ്രഹാം. ബജറ്റ് സമ്മേളനത്തിന് മന്ത്രിമാരെയും എം.എല്‍.എമാരെയും നിയമസഭയില്‍ സുരക്ഷിതമായി എത്തിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എവിടെ നിന്ന് നിയമസഭയില്‍ വരും എന്ന് തീരുമാനിക്കുന്നത് മന്ത്രിമാരാണ്. അവര്‍ക്ക് സുരക്ഷയൊരുക്കുകയും പ്രതിഷേധക്കാരെ നിയന്ത്രിക്കുകയുമാണ് പൊലീസിന്‍െറ ഉത്തരവാദിത്തം. ഇതിനായി എല്ലാവിധ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മനോജ് എബ്രഹാം പറഞ്ഞു.
നിയമസഭയുടെ എല്ലാ കവാടങ്ങളും പൊലീസ് വലയത്തിലാക്കും. പ്രതിഷേധക്കാരെ ബാരിക്കേഡ് ഉപയോഗിച്ച് തടയും. ബാരിക്കേഡ് മറികടന്ന് എത്തുന്ന പ്രതിഷേധക്കാരെ പൊലീസ് നേരിടുമെന്നും അദ്ദേഹം അറിയിച്ചു. സുരക്ഷക്കായി ആറ് എസ്.പി മാരുടെ നേതൃത്വത്തില്‍ 2800 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും മനോജ് എബ്രഹാം വ്യക്തമാക്കി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.