You are Here : Home / News Plus

യു.എ.ഇക്കെതിരെ ദക്ഷിണാഫ്രിക്കക്ക് 146 റണ്‍സ് വിജയം

Text Size  

Story Dated: Thursday, March 12, 2015 04:18 hrs UTC

ലോകകപ്പ് ക്രിക്കറ്റിന്‍െറ പൂള്‍ ബിയില്‍ യു.എ.ഇക്കെതിരെ ദക്ഷിണാഫ്രിക്കക്ക് 146 റണ്‍സിന്‍െറ വിജയം. 50 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക അടിച്ചെടുത്ത 341 റണ്‍സെന്ന കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന യു.എ.ഇ 47.3 ഓവറില്‍ 195 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും പുറത്താവുകയായിരുന്നു.
57 റണ്‍സെടുത്ത് ഇന്ത്യക്കാരനായ സ്വപ്നില്‍ പാട്ടില്‍ യു.എ.ഇയുടെ ടോപ് സ്കോററായി. ഷൈമന്‍ അന്‍വര്‍ (39), മുഹമ്മദ് നവീദ് (17), എന്നിവരായിരുന്നു യു.എ.ഇയുടെ മറ്റു സ്കോറര്‍മാര്‍. ബാറ്റു കൊണ്ട് തിളങ്ങിയ എ.ബി ഡിവില്ലിയേഴ്സ് രണ്ട് വിക്കറ്റ് വീഴ്ത്തി കളിയിലെ താരമായി. ഫിലാന്‍ഡര്‍, മോര്‍ക്കല്‍ എന്നിവരും രണ്ടുവീതം വിക്കറ്റ് വീഴ്ത്തി. നാലം വിക്കറ്റില്‍ ഷൈമന്‍ അന്‍വര്‍- സ്വപ്നില്‍ പാട്ടില്‍ കൂട്ടുകെട്ട് ചേര്‍ത്ത 63 റണ്‍സാണ് യു.എ.ഇ ടീം ഇന്നിങ്സിന് കരുത്തേകിയത്. 100 പന്തില്‍ നിന്നാണ് പാട്ടില്‍ 57 റണ്‍സെടുത്തത്. നാലു ഫോറുകള്‍ അദ്ദേഹത്തിന്‍െറ ബാറ്റില്‍ നിന്നും പിറന്നിരുന്നു. ആഫ്രിക്കന്‍ ബൗളര്‍മാരെ അദ്ദേഹം ധീരമായാണ് നേരിട്ടത്. മലയാളിയായ കൃഷ്ണചന്ദ്രന് ഇന്ന് യു.എ.ഇ ടീമിലിടം നേടാനായില്ല.
ദക്ഷിണാഫ്രിക്കയുടെ 1000 അന്താരാഷ്ട്ര മത്സരമായിരുന്നു ഇന്നത്തേത്. ഇതോടെ 1000 മത്സരം തികക്കുന്ന എട്ടാമത്തെ ടീമായി ആഫ്രിക്കന്‍ ടീം മാറി.
നേരത്തേ സെഞ്ച്വറിക്ക് ഒരു റണ്‍സകലെ വീണ സ്റ്റാര്‍ ബാറ്റ്സ്മാന്‍ എ.ബി. ഡിവില്ലിയേഴ്സിന്‍െറ (99) മികവിലാണ് ആഫ്രിക്കന്‍ സംഘം മികച്ച സ്കോര്‍ കണ്ടത്തെിയത്. ഡി കോക് (26), റിലീ റോസൊ (43), ഡേവിഡ് മില്ലര്‍ (49), ജെ.പി ഡുമിനി (23), ഫര്‍ഹാന്‍ ബഹാര്‍ദീന്‍ (64), വെര്‍ണന്‍ ഫിലാന്‍ഡര്‍ (10) എന്നിവരായിരുന്ന മറ്റു സ്കോറര്‍മാര്‍.
ഓപ്പണര്‍ ഹാഷിം ആലയെ തുടക്കത്തില്‍ തന്നെ പ്രോട്ടിസ് സംഘത്തിന് നഷ്ടമായി. 16 പന്തില്‍ നിന്ന് 12 റണ്‍സെടുത്ത ആംല നവീദിന്‍െറ പന്തില്‍ അംജദിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. അംലയുടെ മടക്കത്തിനു ശേഷം ഡി കോക്കും റോസൊയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 68 റണ്‍സെടുത്തു. നാലാം വിക്കറ്റില്‍ മില്ലറെ കൂട്ടുപിടിച്ച് ഡിവില്ലിയേഴ്സ് ചേര്‍ത്ത 108 റണ്‍സ് ആഫ്രിക്കന്‍ ഇന്നിങ്സില്‍ നിര്‍ണായകമായി.
82 പന്തില്‍ നിന്നാണ് ഡിവില്ലിയേഴ്സ്് 99 റണ്‍സെടുത്തത്. ആറ് ഫോറും നാലു സിക്സുടങ്ങുന്നതായിരുന്നു ഡിവില്ലിയെഴ്സിന്‍െറ ഇന്നിങ്സ്. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്സ് നേട്ടം എന്ന റെക്കോര്‍ഡിന് ഡിവില്ലിയേഴ്സ് അര്‍ഹനായി. 20 സിക്സാണ് ഡിവില്ലിയേഴ്സ് ഇതുവരെ പായിച്ചിട്ടുള്ളത്. ഹെയ്ഡന്‍െറ 10 സിക്സ് എന്ന റെക്കോര്‍ഡാണ് ഡിവില്ലിയേഴ്സ് തകര്‍ത്തത്. യു.ഇ.എക്കായി മുഹമ്മദ് നവീദ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
നേരത്തേ ടോസ് നേടിയ യു.എ.ഇ. ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ ടീമില്‍ പേസ് ബൗളര്‍ വെറോണ്‍ ഫിലാന്‍ഡര്‍, ബെഹാര്‍ഡിന്‍ എന്നിവര്‍ തിരിച്ചെ ത്തി. പകരം ഫാഫ് ഡുപ്ളെസിസ്, കെയ്ല്‍ ആബട്ട് എന്നിവരെ ഒഴിവാക്കി. യു.എ.ഇ ടീമില്‍ കമ്രാന്‍ ഷെഹ്സാദ്, ഫഹദ്, ഹൈദര്‍ എന്നിവര്‍ സ്ഥാനം നേടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.