You are Here : Home / News Plus

ബജറ്റ് അവതരണം തടയാന്‍ എല്‍.ഡി.എഫും യുവമോര്‍ച്ചയും

Text Size  

Story Dated: Friday, March 13, 2015 03:42 hrs UTC

കെ.എം. മാണിയുടെ ബജറ്റ് അവതരണം ഇന്ന്. തടയാന്‍ എല്‍.ഡി.എഫും യുവമോര്‍ച്ചയും, പ്രതിരോധിക്കാന്‍ ഭരണപക്ഷവും പൊലീസും തയാറായതോടെ നിയമസഭക്കകവും പുറവും യുദ്ധസമാനമായി. വെള്ളിയാഴ്ച രാവിലെ ഒമ്പതിനാണ് ബജറ്റ് അവതരണം. ബജറ്റ് അവതരിപ്പിക്കാന്‍ മാണിവന്നാല്‍ ‘ചെയ്യാനുള്ളതെല്ലാം ചെയ്യും, ജനംപൊറുക്കണം’ എന്ന് പ്രഖ്യാപിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതിപക്ഷനിലപാട് വ്യക്തമാക്കി.

ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനായ മാണിയുടെ ബജറ്റ് അവതരണം ഒരുകാരണവശാലും അനുവദിക്കില്ളെന്ന ഉറച്ചനിലപാടിലാണ് എല്‍.ഡി.എഫും യുവമോര്‍ച്ചയും. താന്‍ ഒൗദ്യോഗികവസതിയായ ‘പ്രശാന്തി’ലേക്ക് പോകുമെന്ന് പറഞ്ഞ് മാണി ഇന്നലെ നിയമസഭയില്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ചതാണ് നാടകീയ വഴിത്തിരിവിന് ഇടയാക്കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.