You are Here : Home / News Plus

നിയമസഭാ പരിസരത്ത് ഡി.വൈ.എഫ്.ഐ- യുവമോര്‍ച്ച ഏറ്റുമുട്ടല്‍

Text Size  

Story Dated: Friday, March 13, 2015 03:45 hrs UTC

ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താന്‍ നിയമസഭ വളയാനത്തെിയ ഡി.വൈ.എഫ്.ഐ ^യുവമോര്‍ച്ച പ്രവര്‍ത്തകര്‍ രാത്രി ഏറ്റുമുട്ടി. നിയമസഭക്കു സമീപം പി.എം.ജിയില്‍ മാസ്കറ്റ് ഹോട്ടലിനു മുന്നിലും പാളയത്തുമാണ് രാത്രി 11മണിയോടെ ഇരു വിഭാഗങ്ങളും ഏറ്റുമുട്ടിയത്.

കൊടി കെട്ടിയത്തെിയ വടികളുമായി ഇരുവിഭാഗങ്ങളും ഏറ്റുമുട്ടി. നിരവധി പേര്‍ക്ക് നിസ്സാര പരിക്കേറ്റു. മുതിര്‍ന്ന നേതാക്കളത്തെിയാണ് ഇവരെ ശാന്തരാക്കിയത്. ഇന്നലെ വൈകീട്ട് യൂനിവേഴ്സിറ്റി കോളജിനു മുന്നിലും ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. യുവമോര്‍ച്ച- ഇടതുമുന്നണി സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇരുവിഭാഗങ്ങള്‍ക്കും രണ്ടു സ്ഥലങ്ങളാണ് സമരത്തിനു നല്‍കിയിരുന്നത്.

എന്നാല്‍, ഇതു ലംഘിച്ചതാണ് സംഘര്‍ഷമുണ്ടാകാന്‍ കാരണമെന്നാണ് പോലീസ് നല്‍കുന്ന വിവരം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.