You are Here : Home / News Plus

എം.എല്‍.എമാര്‍ ആശുപത്രിയില്‍

Text Size  

Story Dated: Friday, March 13, 2015 04:54 hrs UTC

ധനമന്ത്രി കെ.എം മാണിയെ തടയാന്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ സഭക്കുള്ളില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടയില്‍ അഞ്ച് പ്രതിപക്ഷ എം.എല്‍.എമാര്‍ക്ക് ദേഹാസ്വാസ്ഥ്യം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞു വീണ ശിവന്‍കുട്ടി, കെ.അജിത്, സലിഖ എന്നീ എം.എല്‍.എമാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ബജറ്റ് അവതണത്തിനിടെയുണ്ടായ ഉന്തിലും തള്ളിലും വാച്ച് ആന്‍റ് വാര്‍ഡിനും പരിക്കേറ്റു. ഷീജാ ബീഗം, നവീന്‍, രാജേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
സഭയില്‍ വനിതാ എം.എല്‍.എമാരെ കൈയേറ്റം ചെയ്തതായി പരാതിയുര്‍ന്നിട്ടുണ്ട്. ഗീതാ ഗോപി എം.എല്‍.എയെ തള്ളിയിടുകയും ബിജി മോളെ തടഞ്ഞുവെക്കുകയും ചെയ്തു. കെ.ലതികയെ ഭരണകക്ഷി എം.എല്‍.എ തള്ളിമാറ്റിയതായും പരാതിയുണ്ട്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.