You are Here : Home / News Plus

പ്രതിപക്ഷത്തിന്‍േറത് സംഹാര താണ്ഡവമെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Friday, March 13, 2015 06:57 hrs UTC

ധനമന്ത്രി കെ.എം മാണിക്കെതിരായ പ്രതിപക്ഷ സമരം പരാജയപ്പെട്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയമസഭക്കുള്ളില്‍ പ്രതിപക്ഷം സംഹാര താണ്ഡവം ആടുകയായിരുന്നു. മാണിയെ തടയാനുള്ള പ്രതിപക്ഷത്തിന്‍െറ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. സഭയുടെ ചരിത്രത്തിലെ കറുത്ത ദിനമാണ് ഇന്നത്തേതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്പീക്കറെ ഡയസില്‍ കയറാന്‍ പ്രതിപക്ഷം അനുവദിച്ചില്ല. കൂടാതെ കസേരയും മറ്റ് സാമഗ്രികളും തകര്‍ത്ത് തരിപ്പണമാക്കി. സ്പീക്കറെ തടയുന്ന സംഭവം കേരളാ നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമാണ്. ഇത് ഏറ്റവും വേദനാജനകമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

വാച്ച് ആന്‍ഡ് വാര്‍ഡ് ഒരു എം.എല്‍.എയും കൈയ്യേറ്റം ചെയ്തിട്ടില്ല. പ്രതിപക്ഷ എം.എല്‍.എമാരാണ് വാച്ച് ആന്‍ഡ് വാര്‍ഡിനെ കൈയ്യേറ്റം ചെയ്തത്. പിരക്കേറ്റ 12 വാച്ച് ആന്‍ഡ് വാര്‍ഡുമാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മാര്‍ച്ച് 31ന് മുമ്പ് ബജറ്റ് പാസാക്കേണ്ടത് ഭരണഘടനാപരമായ കര്‍ത്തവ്യമാണ്. അല്ലെങ്കില്‍ ഭരണസ്തംഭനത്തിന് വഴിവെക്കുമെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.