You are Here : Home / News Plus

ജമീലാ പ്രകാശത്തെ കൈയ്യേറ്റം ചെയ്തിട്ടില്ല- കെ. ശിവദാസന്‍ നായര്‍ എം.എല്‍.എ

Text Size  

Story Dated: Friday, March 13, 2015 07:03 hrs UTC

നിയമസഭയില്‍ പ്രതിപക്ഷത്തിന്‍റെ പ്രതിഷേധത്തിനിടയില്‍ ജമീലാ പ്രകാശം എം.എല്‍.എയെ കൈയേറ്റം ചെയ്തെന്ന ആരോപണങ്ങള്‍ തള്ളി കെ. ശിവദാസന്‍ നായര്‍ എം.എല്‍.എ. മുഖ്യമന്ത്രിയുടെ സീറ്റിനു മുന്നില്‍ മുമ്പില്‍ നില്‍ക്കുകയായിരുന്ന തങ്ങളെ തള്ളിമാറ്റി പ്രതിപക്ഷ എം.എല്‍.എമാര്‍ കടന്നുകയറാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ശിവദാസന്‍ നായര്‍ പറഞ്ഞു.
ജമീലാ പ്രകാശം തന്നെ ഉന്തിമാറ്റുകയായിരുന്നു. അവരുടെ ശ്രമം തടഞ്ഞപ്പോള്‍ വലുതു തോളില്‍ കടിക്കുകയായിരുന്നുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സഭക്കുള്ളിലെ വിഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ അത് വ്യക്തമാകും. നിയമസഭാ സമാജികര്‍ക്ക് ചേര്‍ന്ന പ്രവൃത്തികളല്ല പ്രതിപക്ഷ എം.എല്‍.എമാര്‍ സഭക്കുള്ളില്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.