You are Here : Home / News Plus

ബജറ്റ് അവതരിപ്പിക്കാന്‍ അനുമതി നല്‍കിയിരുന്നു - സ്പീക്കര്‍

Text Size  

Story Dated: Friday, March 13, 2015 07:06 hrs UTC

ധനമന്ത്രി കെ.എം മാണിക്ക് ബജറ്റ് അവതരിപ്പിക്കാന്‍ അനുമതി നല്‍കിയിരുന്നതായി സ്പീക്കര്‍ എന്‍. ശക്തന്‍. ബജറ്റ് അവതരിപ്പിക്കുകയെന്നത് ഭരണാഘടനാപരമായ ബാധ്യതയാണ്. സര്‍ക്കാരിനെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കുക എന്നത് സ്പീക്കറുടെ ഉത്തരവാദിത്തമാണ്. 8.55ന് ഡയസിന് അടുത്തത്തെിയ തന്നെ പ്രതിപക്ഷാംഗങ്ങള്‍ തടഞ്ഞു. ഇതേതുടര്‍ന്ന് ധനമന്ത്രി മാണിയോട് ബജറ്റ് അവതരിപ്പിക്കാന്‍ ആവശ്യപ്പെടുകയും കൈ കൊണ്ട് ആഗ്യം കാണിക്കുകയും ചെയ്യുകയുമായിരുന്നു. മൈക്ക് ഇല്ലായിരുന്നെങ്കിലും താന്‍ പറഞ്ഞത് അംഗങ്ങള്‍ക്ക് കേള്‍ക്കാമായിരുന്നു. താന്‍ സഭയില്‍ ഇല്ലായിരുന്നുവെന്ന പ്രതിപക്ഷ ആരോപണം ശരിയല്ളെന്നും സ്പീക്കറെ തടഞ്ഞതിന് നടപടി സ്വീകരിക്കില്ലെന്നും ശക്തന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ അപേക്ഷ പ്രകാരമാണ് മാണിയുടെ സീറ്റ് മാറ്റാന്‍ അനുമതി നല്‍കിയത്. അക്രമം അഴിച്ചുവിട്ട എം.എല്‍.എമാര്‍ക്കെതിരെ നടപടിയെക്കുന്ന കാര്യവും വാച്ച് ആന്‍ഡ് വാര്‍ഡിന്‍െറ പെരുമാറ്റം സംബന്ധിച്ചും പരിശോധിക്കും. പൊതുമുതല്‍ നശിപ്പിച്ചതിനെതിരെ നിയമസഭാ സെക്രട്ടറിയേറ്റ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തുടര്‍നടപടി സ്വീക്കരിക്കേണ്ടത് പൊലീസാണ്. സഭയിലെ സംഭവവികാസങ്ങള്‍ നിര്‍ഭാഗ്യകരമെന്നും സ്പീക്കര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.