You are Here : Home / News Plus

മാണി നിയമസഭയെ അപമാനിച്ചെന്ന് വി.എസ്

Text Size  

Story Dated: Friday, March 13, 2015 07:08 hrs UTC

നിയമസഭയെ അപമാനിച്ച അഴിമതി വീരനായ കെ.എം മാണിക്ക് മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്ന്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. സഭാ നടപടികള്‍ അനുസരിച്ച് ബജറ്റ് അവതരണം നടന്നിട്ടില്ല. ഡയസിലെ ത്തി അംഗങ്ങളെ വണങ്ങിയ ശേഷമാണ് സ്പീക്കര്‍ ബജറ്റ് അവതരിപ്പിക്കാന്‍ മന്ത്രിക്ക് അനുമതി നല്‍കേണ്ടത്. എന്നാല്‍, ഏതോ ഒരു മൂലയില്‍ നിന്നാണ് സ്പീക്കര്‍ അനുമതി നല്‍കുകയായിരുന്നു. സഭക്കകത്തുള്ള എം.എല്‍.എമാരെ വെള്ളക്കുപ്പായം ധരിച്ച സുരക്ഷാ ജീവനക്കാരെന്ന് പറയുന്നവര്‍ ആക്രമിച്ചു. ഈ സമയത്ത് എവിടെയോ ഇരുന്ന് ധനമന്ത്രി പുലമ്പുകയായിരുന്നു. കൂടാതെ ബജറ്റ് പ്രസംഗം റെക്കോഡ് ചെയ്തിട്ടില്ലെന്നും വി.എസ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.