You are Here : Home / News Plus

മാണി ബജറ്റ് അവതരിപ്പിച്ചു; നിയമസഭയില്‍ പ്രതിപക്ഷ അഴിഞ്ഞാട്ടം

Text Size  

Story Dated: Friday, March 13, 2015 07:29 hrs UTC

സമാനതകളില്ലാത്ത സംഭവവികാസങ്ങളാണ് നിയമസഭയില്‍ നടന്നത്.കനത്ത സംഘര്‍ഷം നടക്കുന്നതിനിടെ ഭരണപക്ഷ അംഗങ്ങളുടെ സീറ്റിനുപിന്നിലെ വാതിലൂടെയാണ് കെ.എം മാണി സഭയില്‍ എത്തിയത്.
സംഘര്‍ഷത്തിനിടെ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ വലയത്തില്‍ സ്പീക്കര്‍ ഡയസിലെത്തി, മൈക്കില്ലാതെ തന്നെ ബജറ്റ് അവതരിപ്പിക്കാന്‍ മാണിയെ ക്ഷണിക്കുകയായിരുന്നു. തുടര്‍ന്ന് മൈക്കും റൂളിംഗുമില്ലാതെയാണ് മാണി ബജറ്റ് അവതരിപ്പിക്കാന്‍ തുടങ്ങിയത്. ബജറ്റിന്റെ ആമുഖം വായിച്ചശേഷം ബജറ്റ് സഭയുടെ മേശപ്പുറത്തു വെക്കുകയായിരുന്നു.
പ്രതിപക്ഷ അംഗങ്ങളും വാച്ച് ആന്‍ഡ് വാര്‍ഡും തമ്മിലുള്ള സംഘര്‍ഷത്തിനിടെ സ്പീക്കറുടെ ഡയസിലെ കമ്പ്യൂട്ടറും കസേരകളും മൈക്കും തകര്‍ത്തു. സംഘര്‍ഷത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണ സി. ദിവാകരന്‍, കെ.കെ. ലതിക, കെ. അജിത് കുമാര്‍, വി. ശിവന്‍കുട്ടി എന്നിവരെ ആസ്പത്രിയിലേക്ക് മാറ്റി.
ബജറ്റ് അവതരിപ്പിച്ചതിനു പിന്നാലെ ഭരണപക്ഷ അംഗങ്ങള്‍ സഭയില്‍ ലഡു വിതരണം ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.