You are Here : Home / News Plus

.മാണി മാധ്യമങ്ങള്‍ക്കുമുമ്പില്‍ ബജറ്റ് വിശദീകരിച്ചു

Text Size  

Story Dated: Friday, March 13, 2015 07:45 hrs UTC

ധനമന്ത്രി കെ.എം.മാണി മാധ്യമങ്ങള്‍ക്കുമുമ്പില്‍ ബജറ്റ് വിശദീകരിച്ചു. മീഡിയാ റൂമില്‍ വാര്‍ത്താസമ്മേളനത്തിനിടെയാണ് ബജറ്റ് തീരുമാനങ്ങള്‍ മന്ത്രി വിശദീകരിച്ചത്. നിയമസഭയില്‍ ബജറ്റിന്റെ ആമുഖം മാത്രമാണ് മാണി വായിച്ചത്. അതിനാല്‍ മീഡിയാ റൂമിലെ വിശദീകരണം ബജറ്റിന്റെ അവതരണവുമായി.
എന്നാല്‍ നിയമസഭയില്‍ ബജറ്റ് അവതരണം നടന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. സ്പീക്കര്‍ സഭയില്‍ വരികയോ സഭാനടപടികള്‍ ആരംഭിക്കുകയോ ചെയ്തിട്ടില്ല. അതിനാല്‍ തന്നെ ബജറ്റ് സാങ്കേതികമായി അവതരിപ്പിച്ചു എന്ന് പറയാനാവില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.