You are Here : Home / News Plus

വാഹിദ് എംഎല്‍എയുടെ വീടിന് നേരെ കല്ലെറിഞ്ഞു

Text Size  

Story Dated: Friday, March 13, 2015 07:49 hrs UTC

എം.എ.വാഹിദ് എംഎല്‍എയുടെ കുന്നുകുഴിയിലുള്ള വീടിന് നേരെ ഒരു സംഘം ആളുകള്‍ കല്ലെറിഞ്ഞു. രാവിലെ നിയമസഭയിലെ കോലാഹലങ്ങള്‍ക്ക് ശേഷം എംഎല്‍എ വീട്ടിലെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്.
വാഹിദും ശിവദാസന്‍ നായര്‍ എംഎല്‍എയും ചേര്‍ന്ന് പ്രതിപക്ഷത്തെ വനിത അംഗങ്ങളെ കൈയേറ്റം ചെയ്തുവെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. നിയമസഭയ്ക്ക് പുറത്ത് തടിച്ചുകൂടിയ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഇരുവരെയും കണ്‌ടോളാമെന്ന് മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.