You are Here : Home / News Plus

കൊച്ചി മെട്രോയ്ക്ക് 948 കോടി

Text Size  

Story Dated: Friday, March 13, 2015 07:55 hrs UTC

ബജറ്റ് പ്രഖ്യാപനങ്ങള്‍: റബര്‍ സംഭരിക്കാന്‍ 300 കോടി. നെല്ല് സംഭരിക്കാന്‍ 300 കോടി. വ്യക്തികളുടെ തോട്ടങ്ങള്‍ക്ക് തോട്ടനികുതി ഒഴിവാക്കി. നാളികേര മേഖലയ്ക്ക് 70 കോടി. വിഴിഞ്ഞത്തിന് 600 കോടി. കൊച്ചി മെട്രോയ്ക്ക് 948 കോടി. കാര്‍ഷികാധിഷ്ഠിത വ്യവസായങ്ങള്‍ക്ക് സബ്‌സിഡി. നാളികേര ഉല്‍പാദക സംഘങ്ങള്‍ക്ക് 10 കോടി. നീര ടെക്‌നീഷ്യന്മാര്‍ക്ക് 10000 രൂപ. കിലോഗ്രാമിന് 150 രൂപ വച്ച് 20000 ടണ്‍ റബര്‍ സംഭരിക്കും. ഇ-ഓഫീസ് നടപ്പാക്കാന്‍ 50 കോടി. അടിസ്ഥാന സൗകര്യവികസനത്തിന് 25000 കോടി രൂപ മുടക്കും. കാര്‍ഷിക വായ്പയുടെ പലിശ മുഴുവന്‍ സബ്‌സിഡി. ഭവനമേഖലയ്ക്ക് 452 കോടി രൂപ. പാവപ്പെട്ടവര്‍ക്ക് 75000 ഫ്‌ളാറ്റുകള്‍ - ഇതിന് 162 കോടി രൂപ. ദരിദ്രര്‍ക്ക് ഒന്നേകാല്‍ ലക്ഷം വീടുകള്‍. സംരംഭകത്വം പ്രോത്സാഹിപ്പിക്കാന്‍ 40 കോടി. ക്ഷേമ പദ്ധതികള്‍ക്ക് വന്‍ വര്‍ധന. ക്ഷേമ ചെലവ് 2,710 കോടി. ക്ഷേമ പെന്‍ഷനുകള്‍ നേരിട്ട് അക്കൗണ്ടിലേയ്ക്ക്. 80 വയസിനു മുകളിലുള്ള അനാര്‍ഥര്‍ക്ക് സൗജന്യ ചികിത്സയ്ക്ക് 50 കോടി. ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ഇന്‍ഷുറന്‍സിന് ഒരു കോടി. പ്രീമിയത്തിന്റെ 90 ശതമാനം സര്‍ക്കാര്‍ അടയ്ക്കും. വിധവകളുടെ പുത്രിമാര്‍ക്ക് വിവാഹസഹായം 50000 രൂപയാക്കി. സ്റ്റാര്‍ട്ടപ്പ് കമ്പനികളെ സഹായിക്കാന്‍ 2000 കോടി.
തേന്‍ മേഖലയ്ക്ക് ഹണി മിഷന്‍. ടെക്‌നോക്രാറ്റുകള്‍ക്ക് വായ്പ 15 ലക്ഷമാക്കി കൂട്ടി. ഏറ്റവും കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്ന മൂന്ന് പഞ്ചായത്തുകള്‍ക്ക് 10 കോടി വീതം. വനിതാ സംരംഭകര്‍ക്ക് 10 കോടി രൂപ.ഹരിപ്പാട്, കടുത്തുരുത്തി, മെഴുകാവ് കാര്‍ഷിക പോളിടെക്‌നിക്ക്. ഏഴ് വെറ്ററിനറി പോളി ക്ലിനിക്കുകള്‍
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് തീരനൈപുണ്യ പദ്ധതി. കിലയെ സര്‍വകലാശാലയാക്കും. ജില്ലയില്‍ ഓരോ വയോജന സൗഹൃദ പഞ്ചായത്ത്. കുടുംബശ്രീയ്ക്ക് 20 കോടി. കുടുംബശ്രീ ആസ്ഥാനത്തിന് അഞ്ച് കോടി. ശുചിത്വ മിഷന് 46 കോടി. കൊച്ചിയില്‍ പെട്രോ കെമിക്കല്‍ പാര്‍ക്ക്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.