You are Here : Home / News Plus

ശനിയാഴ്ച എല്‍.ഡി.എഫ് ഹര്‍ത്താല്‍; ഞായറാഴ്ച യു.ഡി.എഫ് കരിദിനം

Text Size  

Story Dated: Friday, March 13, 2015 05:33 hrs UTC

തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷ എം.എല്‍.എമാരെ കയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ശനിയാഴ്ച എല്‍.ഡി.എഫ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍. ബജറ്റ് അവതരണത്തെക്കുറിച്ച് ഗവര്‍ണര്‍ക്ക് പരാതി നല്‍കാനും പ്രതിപക്ഷം തീരുമാനിച്ചു. വനിതാ എംഎല്‍എമാരെ ഭരണപക്ഷാംഗങ്ങള്‍ കയ്യേറ്റം ചെയ്ത സംഭവത്തില്‍ പ്രതിഷേധിക്കാന്‍ വനിതാ പ്രവര്‍ത്തകരുടെ കൂട്ടായ്മ വിളിച്ചു ചേര്‍ക്കും.
നിയമസഭയില്‍ നടന്ന സംഭവങ്ങളില്‍ പ്രതിഷേധിച്ച് ഞായറാഴ്ച കരിദിനമായി ആചരിക്കാന്‍ യു.ഡി.എഫ് ആഹ്വാനം ചെയ്തു. ജനാധിപത്യത്തിന് അപമാനകരമായ സംഭവങ്ങളാണ് നിയമസഭയില്‍ നടന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നിയോജക മണ്ഡലങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്നും തിങ്കളാഴ്ച തിരുവനന്തപുരം ഗാന്ധി പാര്‍ക്കില്‍ പൊതുയോഗം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.