You are Here : Home / News Plus

ഹര്‍ത്താല്‍ പൂര്‍ണം

Text Size  

Story Dated: Saturday, March 14, 2015 03:59 hrs UTC

ഇടതുമുന്നണി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. സംസ്ഥാനത്ത് ഹര്‍ത്താല്‍ പൂര്‍ണമാണ്. രാവിലെ സമാധാനപരമായാണ് ഹര്‍ത്താല്‍, പലയിടത്തും സ്വകാര്യ വാഹനങ്ങള്‍ ഓടുന്നുണ്ടെങ്കിലും സ്വകാര്യബസുകളും കെ.എസ്.ആര്‍.ടി.സി ബസുകളും സര്‍വീസ് നടത്തുന്നില്ല. ചിലയിടങ്ങളില്‍ ഓട്ടോറിക്ഷകള്‍ സര്‍വീസ് നടത്തുന്നുണ്ട്. 

മലപ്പുറത്ത് കുന്നുമ്മലില്‍ റോഡുകളില്‍ ടയര്‍കത്തിച്ചുണ്ടാക്കിയ തടസ്സങ്ങള്‍ ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് നീക്കി. കോഴിക്കോട് ചേവായൂരില്‍ ലോറിക്ക് നേരെ കല്ലേറുണ്ടായി. പാലക്കാട് ഹര്‍ത്താല്‍ അനുകൂലികളെന്ന് കരുതുന്ന ഒരു സംഘം ഡിസിസി ഓഫീസിന്റെ ജനല്‍ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.