You are Here : Home / News Plus

എല്‍ ഡി എഫ് ഹര്‍ത്താലില്‍ രണ്ടിടത്ത് കല്ലേറ്‌

Text Size  

Story Dated: Saturday, March 14, 2015 06:01 hrs UTC

സംസ്ഥാനത്ത് എല്‍.ഡി.എഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. ചിലയിടങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട ആക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കല്ളേറുണ്ടായി. പത്തനാപുരം, നേമം, പാറശാലക്ക് സമീപം വള്ളേക്കടവ് എന്നിവിടങ്ങളിലാണ് സംഭവം.

സര്‍വീസ് നടത്തിയിരുന്ന രണ്ട് ബസുകള്‍ക്കു നേരെയായിരുന്നു ആക്രമണം. സംഭവത്തില്‍ ഒരു ജീവനക്കാരന്‍െറ കണ്ണിന് പരിക്കേറ്റു. ഇതേതുടര്‍ന്നു അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ കെ.എസ്.ആര്‍.ടി.സി നിര്‍ത്തിവെച്ചു.തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ സര്‍വീസ് നടത്താതെ നിര്‍ത്തിയിട്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന്‍െറ ചില്ലുകള്‍ അക്രമികള്‍ എറിഞ്ഞു തകര്‍ത്തു.കോഴിക്കോട് ചേവായൂരില്‍ ലോറിക്ക് നേരെ കല്ളേറുണ്ടായി. ഇതില്‍ അന്യ സംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.