You are Here : Home / News Plus

രാഹുലിനെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിയത് വിവാദമായി

Text Size  

Story Dated: Saturday, March 14, 2015 07:28 hrs UTC

രാഹുല്‍ ഗാന്ധിയെക്കുറിച്ച് കോണ്‍ഗ്രസ് ഓഫീസില്‍ പോലീസ് അന്വേഷണം നടത്തിയത് വിവാദമായി. രാഹുലിന്റെ രൂപം, കണ്ണിന്റെയും മുടിയുടെയും നിറം എന്നിവയാണ് ഡല്‍ഹി പോലീസ് അന്വേഷിച്ചത്. ഇത് ഗൂഢാലോചനയാണെന്ന് കോണ്‍ഗ്രസ്ആരോപിച്ചു. 

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അവധിയും അഭാവവും ദേശീയ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നതിന് ഇടയിലാണ് പുതിയ വിവാദം തലയുയര്‍ത്തിയിരിക്കുന്നത്. ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് എത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ രാഹുല്‍ഗാന്ധിയെക്കുറിച്ച് നടത്തിയ അന്വേഷണമാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.

രാഹുല്‍ഗാന്ധിയുടെ രൂപം എങ്ങനെ ? കണ്ണിന്റെയും മുടിയുടെയും നിറം എങ്ങനെ തുടങ്ങിയ ചോദ്യാവലികള്‍ പോലീസ് ഉദ്യോഗസ്ഥര്‍ കോണ്‍ഗ്രസ് ഓഫീസിലെ ജീവനക്കാരോട് ഉന്നയിച്ചെന്നാണ് ആക്ഷേപം. എന്നാല്‍ ,അന്വേഷണത്തിന്റെ ഉദ്ദേശമെന്തെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയില്ല. തുടര്‍ന്ന് രാഹുലിന്റെ ഒരു ഫോട്ടോയും വാങ്ങിയാണ് പോലീസ് സംഘം മടങ്ങിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.