You are Here : Home / News Plus

എം.എല്‍.എമാര്‍ക്കെതിരെ നടപടി വേണം

Text Size  

Story Dated: Saturday, March 14, 2015 03:11 hrs UTC

തിരുവനന്തപുരം: നിയമസഭയില്‍ വെള്ളിയാഴ്ച മോശമായി പെരുമാറിയ എം.എല്‍.എമാര്‍ക്കെതിരെ വേണമെന്ന് ഗവര്‍ണര്‍ പി.സദാശിവം ആവശ്യപ്പെട്ടു.ഇതിനെ ഗൗരവമായാണ് കാണുന്നത്. ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ഗവര്‍ണര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ബജറ്റ് അവതരിപ്പിച്ചത് അനുമതി നല്‍കിയതിന് ശേഷമാണെന്ന സ്പീക്കറുടേയും നിയമസഭാ സെക്രട്ടറിയുടേയും വിശദീകരണം തനിക്ക് കിട്ടി. മാര്‍ച്ച് 31 നകം ധനാഭ്യര്‍ത്ഥന ചര്‍ച്ചകള്‍ പാസാക്കിയില്ലെങ്കില്‍ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമെന്നും ഗവര്‍ണര്‍ പത്രക്കുറിപ്പില്‍ സൂചിപ്പിച്ചു. നടന്ന സംഭവങ്ങളെപ്പറ്റി രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും വേണമെങ്കില്‍ ആര്‍ട്ടിക്കള്‍ 356 പ്രകാരം നടപടിയെടുക്കാന്‍ ശുപാര്‍ശ ചെയ്യാന്‍ തക്ക ഗുരുതരമാണ് കഴിഞ്ഞ ദിവസം സഭയിലുണ്ടായ സംഭവവികാസങ്ങളെന്നും ഗവര്‍ണര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.