You are Here : Home / News Plus

എല്ലാം ജയിച്ച് ഇന്ത്യ;റെയ്‌നക്ക് സെഞ്ച്വറി

Text Size  

Story Dated: Saturday, March 14, 2015 04:21 hrs UTC

ഓക് ലാന്‍ഡ്: ലോകകപ്പിലെ ആറാം മത്സരത്തിനിറങ്ങിയ ഇന്ത്യക്ക് ആറു വിക്കറ്റ് വിജയം. അവസാന പന്ത് സിക്സറിനു പറത്തിയാണ് ക്യാപ്റ്റന്‍ ധോണിയും സുരേഷ് റെയ്നയും ചേര്‍ന്ന് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. 104 പന്തില്‍ നിന്നും 110 റണ്‍സെടുത്ത സുരേഷ് റെയ്നയാണ് ഇന്ത്യന്‍ സംഘത്തിലെ ടോപ് സ്കോറര്‍, ധോണി 76 പന്തില്‍ നിന്നും 85 റണ്‍സെടുത്തു. തുടക്കത്തില്‍ വിക്കറ്റ് വീഴ്ചയുണ്ടായ ഇന്ത്യന്‍ നിരയെ ഇരുവരും ചേര്‍ന്ന സഖ്യമാണ് കര കയറ്റിയത്. ഇരുവരും ചേര്‍ന്ന് 196 റണ്‍സാണ് ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത്.
ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ 48.5 ഓവറില്‍ 287 റണ്‍സിനു പുറത്താകുകയായിരുന്നു. അവസാന മത്സരത്തിനിറങ്ങിയ ക്യാപ്റ്റന്‍ ബ്രണ്ടന്‍ ടെയ്ലറിന്‍െറ സെഞ്ച്വറി മികവിലാണ് സിംബാബ്വെ മികച്ച സ്കോറിലത്തെിയത്. ഇന്ത്യക്കായി മുഹമ്മദ് ഷമി, ഉമേഷ് യാദവ്,മോഹിത് ശര്‍മ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തേ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഗ്രൂപ്പിലെ അവസാന മത്സരമായിരുന്നു ഇന്നത്തേത്. കഴിഞ്ഞ മത്സരത്തിലെ വിജയടീമിനെ ഇന്ത്യ നിലനിര്‍ത്തി. നായകന്‍ എല്‍ട്ടണ്‍ ചിഗുംബുറ പരിക്കേറ്റ് പുറത്തിരിക്കുന്നതിനാല്‍ ബ്രണ്ടന്‍ ടെയ്ലറാണ് ടീമിനെ നയിച്ചത്.
 
വ്യാഴാഴ്ച ക്വാര്‍ട്ടറില്‍ ഇന്ത്യ ബംഗ്ളാദേശിനെ നേരിടും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.