You are Here : Home / News Plus

നിയമസഭയിലെ സംഘര്‍ഷം: മുഖ്യമന്ത്രി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

Text Size  

Story Dated: Saturday, March 14, 2015 05:14 hrs UTC

ബജറ്റ് അവതരണത്തിനിടെ നിയമസഭയിലുണ്ടായ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. ഉച്ചക്ക് 1.30ന് രാജ്ഭവനിലെ ത്തിയ മുഖ്യമന്ത്രി സംഭവവികാസങ്ങളെ കുറിച്ച് ഗവര്‍ണര്‍ പി. സദാശിവത്തോട് വിശദീകരിച്ചു.
നിയമസഭയില്‍ ചട്ടപ്പടിയാണ് ബജറ്റ് അവതരിപ്പിച്ചത്. ചരിത്രത്തിലില്ലാത്ത സംഭവങ്ങളാണ് വെള്ളിയാഴ്ച സഭയില്‍ അരങ്ങേറിയത്. സഭാ നേതാവെന്ന നിലക്ക് അതീവ ദുഃഖമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്പീക്കര്‍ എന്‍. ശക്തനും ഗവര്‍ണറെ കണ്ടതായി റിപ്പോര്‍ട്ടുണ്ട്.
ധനമന്ത്രി കെ.എം മാണി അവതരിപ്പിച്ച ബജറ്റ് സാധുവല്ലെന്ന് ചൂണ്ടിക്കാട്ടി വെള്ളിയാഴ്ച വൈകിട്ട് പ്രതിപക്ഷം ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതും ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചക്ക് വഴിവെച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.