You are Here : Home / News Plus

കേരളം ഭരിച്ചുകളയാമെന്ന് ഗവര്‍ണര്‍ക്ക് തോന്നിയിട്ടുണ്ടാകുമെന്ന് പി.സി ജോര്‍ജ്

Text Size  

Story Dated: Saturday, March 14, 2015 05:41 hrs UTC

തിരുവനന്തപുരം: ഗവര്‍ണര്‍ പി.സദാശിവത്തിനെതിരെ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്. മുട്ടനാടുകള്‍ തമ്മിലിടിക്കുമ്പോള്‍ ചോര കുടിക്കുന്ന രീതിയാണ് ഗവര്‍ണറുടേതെന്ന് ജോര്‍ജ് വിമര്‍ശിച്ചു. ഗവര്‍ണര്‍ പദവി ആവശ്യമില്ല. സര്‍ക്കാറിനെ വിമര്‍ശിക്കാന്‍ പ്രതിപക്ഷമുണ്ട്. ഗവര്‍ണര്‍ എന്നത് ആലങ്കാരിക പദവിയാണ്. കേരളം കണ്ടപ്പോള്‍ ഭരിച്ചുകളയാമെന്ന് സദാശിവത്തിന് തോന്നിയിട്ടുണ്ടാകുമെന്നും പി.സി ജോര്‍ജ് പറഞ്ഞു. ബജറ്റ് അവതരിപ്പിച്ചതിനുശേഷം സഭയില്‍ ലഡു വിതരണം ചെയ്തത് ശരിയായില്ല. പ്രതിപക്ഷം കെട്ടുവിട്ട പോലെയാണ് സഭയില്‍ പെരുമാറിയതെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
ബജറ്റ് ദിവസം കേരളനിയമസഭയില്‍ നടന്ന കാര്യങ്ങളില്‍ ഉചിതമായ നടപടി വേണമെന്ന് ഗവര്‍ണര്‍ പി. സദാശിവം പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടിരുന്നു. സഭയില്‍ നടന്ന കാര്യങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും ഇക്കാര്യത്തില്‍ രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും ഗവര്‍ണര്‍ പ്രസ്താവനയില്‍ പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.