You are Here : Home / News Plus

നാരായണ്‍ ദേശായി അന്തരിച്ചു

Text Size  

Story Dated: Sunday, March 15, 2015 06:35 hrs UTC

മഹാത്മാഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയും ജീവചരിത്രകാരനുമായ മഹാദേവ് ദേശായിയുടെ മകനുമായ നാരായണ്‍ ദേശായി (90) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് സൂറത്തില്‍ ഇന്നുപുലര്‍ച്ചെ നാലുമണിക്കാണ് അന്ത്യം സംഭവിച്ചത്.
1924 ഡിസംബര്‍ 24 ന് ഗുജറാത്തിലെ ബുല്‍സാറില്‍ ജനിച്ച ദേശായി ഗാന്ധിജിയുടെ ആശ്രമമായ സബര്‍മതിയിലും അഹമ്മദാബാദിലും വാര്‍ധയിലുള്ള സേവാഗ്രാമിലുമാണ് വളര്‍ന്നത്.
ഗാന്ധിജിയുടെ ആശയങ്ങളും ദര്‍ശനങ്ങളും രാജ്യം മുഴുവന്‍ പ്രചരിപ്പിക്കാന്‍ നിര്‍ണായക പങ്കുവഹിച്ച ആളാണ് ദേശായി. യുണെസ്‌കോയുടെ അന്തര്‍ദേശീയ സമാധാന പുരസ്‌കാരം ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.