You are Here : Home / News Plus

മാണി ബഹിഷ്‌കരണം' ശക്തമാക്കുമെന്നു കോടിയേരി

Text Size  

Story Dated: Sunday, March 15, 2015 09:07 hrs UTC



കെ.എം മാണിക്കെതിരെയുള്ള ബഹിഷ്‌കരണ നടപടികള്‍ ശക്തമാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാണിയെ ധനകാര്യമന്ത്രിയായി അംഗീകരിക്കില്ല. അദ്ദേഹത്തിന്റെ എല്ലാ പരിപാടികളും ബഹിഷ്‌കരിക്കുക മാത്രമല്ല വേണ്ടിവന്നാല്‍ വഴിയില്‍ തടയുമെന്നും കോടിയേരി പറഞ്ഞു.
അക്രമം കാട്ടി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് ഇങ്ങനെ ഭരണത്തില്‍ തുടരാന്‍ എന്ത് അവകാശമാണുള്ളത്? നിയമസഭയിലെ അരാജകത്വത്തിനെതിരെയുള്ള ഗവര്‍ണര്‍ പി സദാശിവത്തിന്റെ പരാമര്‍ശം വളരെ ഗൗരവമുള്ളതാണ്.356-ാം വകുപ്പിനെ കുറിച്ച് പരാമര്‍ശം ഉള്ളതിനാല്‍ ഭരണഘടന പ്രകാരം സര്‍ക്കാരിന് തുടരാനാകില്ല. മുഖ്യമന്ത്രി ബജറ്റ് അവതരിപ്പിച്ചിരുന്നെങ്കില്‍ യാതൊരു പ്രശ്‌നവുമുണ്ടാകില്ലായിരുന്നു. മാണി മാജിക്ക് കാട്ടി ബജറ്റ് അവതരിപ്പിക്കാന്‍ ശ്രമിച്ചത് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയില്‍ നടന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഉമ്മന്‍ചാണ്ടിക്കും മാണിക്കുമാണ്. വരും ദിവസങ്ങളിലും മന്ത്രി കെ.എം.മാണിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധങ്ങള്‍ക്ക് ഇടതുമുന്നണി തയ്യാറെടുക്കുകയാണെന്ന് ഇതോടെ വ്യക്തമായി- അദ്ദേഹം പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.